സുല്‍ത്താന്‍ ബത്തേരി: സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി വയനാട് വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ അദാലത്ത് നടത്തി.
കുറിച്യാട്, ബത്തേരി, മുത്തങ്ങ റേഞ്ചുകളിലെ നഷ്ടപരിഹാര, ലാന്‍ഡ് എന്‍ഒസി അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായിരുന്നു അദാലത്ത്. മുനിസിപ്പല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എം.ജി. ഇന്ദ്രിജിത്ത് ഉദ്ഘാടനം ചെയ്തു. വൈല്‍ഡ് ലൈഫ് വാര്ഡന് വരുണ്‍ ഡാലിയ അധ്യക്ഷത വഹിച്ചു.
നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ, എഡിസിഎഫ് അരുള്‍ സെല്വന്, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാരായ നസ്ന, രാജീവ് എന്നിവര്‍ പ്രസംഗിച്ചു. എസിഎഫ്. അജിത് കെ. രാമന് സ്വാഗതം പറഞ്ഞു. അഡ്വ. ജോയ്, ബയോളജിസ്റ്റ് ഒ. വിഷ്ണു എന്നിവര്‍ ക്ലാസെടുത്തു. നഗരസഭാ ലെയ്സണ്‍ ഓഫിസര്‍ എ.വി. കിരണിനും നൂല്‍പ്പുഴ പഞ്ചായത്ത് ലെയ്സണ്‍ ഓഫിസര്‍ അന്ന പൗലോസിനും ലാപ്ടോപ്പ് നല്കി.